രാജ്യത്തെ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനും , ദേശീയ പുരസ്ക്കാരം നേടിയ ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖ് ഖാനും വേണ്ടി ഷാരൂഖ് ഖാൻ ഫാൻസ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ മധുരം വിതരണം ചെയ്തു . വൈകീട്ട് 4 മണിയോടെ കൊച്ചി കലൂർ മെട്രൊ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങ് സാമൂഹിക പ്രവർത്തകനായ സി.ജി . ......
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷീനറി എക്സ്പോയില്‍ ലഭിച്ചത് 50 കോടി രൂപയുടെ ഓര്‍ഡറുകള്‍. ഇതില്‍ 675 എണ്ണം സുനിശ്ചിത ഓര്‍ഡറുകളാണ്.10.58 കോടി രൂപയുടെ നേരിട്ടു വില്പന എക്സിബിഷനില്‍ നടന്നു.13,968 അന്വേഷണങ്ങളുണ്ടായി. ......
കൊച്ചി: ലയണൽ മെസ്സിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കൊച്ചിയിൽ എത്തുന്നതിന്റെഭാഗമായുള്ള ഒരുക്കങ്ങളിൽ തൃപ്തിയെന്ന് അർജന്റീന ടീം മാനേജർ.ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷംസംസാരിക്കുകയായിരുന്നു ഹെക്ടർ ഡാനിയൽ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽവലിയ സ്വീകരണമാണ്കബ്രേരക്ക്നൽകിയത്.മെസിപ്പട പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ സൗകര്യങ്ങൾ അദ്ദേഹംപരിശോധിച്ചു.
ഹോളിഡേ ഇൻഹോട്ടലിൽ കായികമന്ത്രി വി. ......
താനൂർ: ഇസ്ലാഹുൽ ഉലൂം അറബിക് കോളേജിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനുസ്ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച ദോഹയിൽ തുടക്കമായി. ഇസ്ലാഹുല് ഉലൂം മിഷന് 2030 പദ്ധതിയുടെയും ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചുചേർന്ന അന്താരാഷ്ട്ര സെമിനാറോടെയാണ് താനൂർ വലിയകുളങ്ങര പള്ളിയോട് ചേർന്ന് പ്രത്യേക പഠന കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിക്ക് സമാരംഭം കുറിച്ചത്.
ദോഹ ഇൻസ്റ്റിറ്റ്യൂട്ടിലെ സെമിനാർ ഹാളിൽ 'അറബിക് കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ :- ഭാഷയും സംസ്കാരങ്ങളും സഞ്ചരിച്ച വഴികള്‍' എന്ന പ്രമേയത്തിൽ നടന്ന സെമിനാര്‍ ഇസ്ലാഹുല് ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സി.എം അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ വിദഗ്ധ സംഘം കേരളത്തിലെ നെൽകർഷകരുമായി ചർച്ച നടത്തി.
കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ് രുക്മണിയുടെനേതൃത്വത്തിലുള്ള സംഘമാണ് കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേരളത്തിലെത്തിയത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന യോഗത്തിൽ സംസ്ഥാനത്ത് നെൽകൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ചയായി. ഉയർന്ന വിളവ് നൽകുന്ന നെല്ലിനങ്ങളുടെ വികസനം, യന്ത്രവൽക്കരണം, കുട്ടനാട് നെല്ലിന്റെ ജിഐ ടാഗിംഗ്, കൃഷിയിൽ ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം, ഇക്കോ-ടൂറിസം തുടങ്ങിയവ ആവശ്യമാണെന്ന് നിർദേശമുയർന്നു.
കേന്ദ്ര സംഘം 26 വരെ കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ......

35 വർഷമായി ജനറൽ സെക്രട്ടറിയായിരിക്കുന്ന വ്യക്തി സമുദായത്തിന് ഇതുവരെ ഒന്നും നേടാൻ കഴിഞ്ഞില്ലെന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് പി.വി അൻവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സമുദായത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട വ്യക്തി കേന്ദ്ര സഹായം പോലും വെട്ടിമാറ്റി.
ഇതിനെതിരെ കേസ് കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഇടവും വലവും നിന്നവരാണെന്നും പി.വി അൻവർ ആരോപിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്താണ് മലപ്പുറം ജില്ലക്കെതിരെ വർഗീയ വിദ്വേഷം വിളമ്പുന്ന ആരോപണങ്ങളുമായി വെള്ളാപ്പള്ളി നടേശൻ വേദികളിലെത്തിയതെന്നും, തിരികെ കോട്ടയത്ത് എത്തിയപ്പോൾ അത് ക്രൈസ്തവ സമൂഹത്തിന് എല്ലാം നൽകി എന്ന മറ്റൊരു ആരോപണമായും ഉന്നയിച്ചു.
സമുദായത്തിന് ലഭ്യമാകേണ്ട എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി വളരേണ്ടതിന് പകരം സ്വയം വളരാനാണ് ശ്രമിച്ചത്. ഇതിൻ്റെ പരിണിതഫലമാണ് സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും, വിഷയത്തിൻ്റെ ധാർമിക ഉത്തരവാദിത്വവും അദ്ദേഹത്തിനാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമം വെറും രാഷ്ട്രീയ നാടകമായിരുന്നുവെന്നും, പിണറായി പേടിയിലിലുള്ളവരാണ് സ്റ്റേജിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജാതീയ, വർഗീയ ഇടപെടൽ നടത്തി മൂന്നാമതും അധികാരത്തിൽ വരാനുള്ള വഴി തേടുകയാണ് പിണറായി വിജയൻ.
ഭൂരിപക്ഷ സമുദായത്തെ കൂടെ നിർത്താനുള്ള ശ്രമമാണ് ആഗോള സംഗമ വേദിയിൽ പിണറായി വിജയൻ നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു. ......
നടൻ മോഹൻലാൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. ......

ചെങ്ങന്നൂർ: പിഐപി കനാലുകളില്‍ കൂടിയുള്ള ജലവിതരണം 2025- 26 വർഷം തടസ്സപ്പെടുന്ന വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് മന്ത്രി സജി ചെറിയാൻ ഇടപെട്ടതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍, മന്ത്രിമാരായ സജി ചെറിയാന്, പി പ്രസാദ്,ജല വിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് ഉന്നത തല യോഗം ചേർന്നു പ്രശ്നം പരിഹരിച്ചു.
പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ഡ്രിപ്പ് ഫേസ് രണ്ടിൽ ഉള്‍പ്പെടുത്തിയ മെക്കാനിക്കല്‍ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്മുള, മാവേലിക്കര മണ്ഡലങ്ങളില്‍ പിഐപി കനാലുകളിൽ കൂടിയുള്ള ജലവിതരണം ഈ വര്‍ഷം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം യോഗം ചര്‍ച്ച ചെയ്തു.
ഈ വര്‍ഷം ജലവിതരണം തടസപ്പെട്ടാല്‍ 2500ല്‍ അധികം ഹെക്ടര്‍ നെല്‍കൃഷിയും ഇതര വിളകളും നടത്തുവാന്‍ കഴിയാത്ത ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടും
മണിയാര്‍ ബാരേജിലെ അഞ്ച് സ്പില്‍വേ ഷട്ടറുകളും രണ്ട് സ്ലൂയിസ് ഗേറ്റുകളും മാറ്റി സ്ഥാപിക്കുന്നതിനും ഹോയിസ്റ്റിംഗ് സംവിധാനത്തിന്റെ ഓവര്‍ ഹോളിംഗ് ഉള്‍പ്പെടുന്ന പ്രവൃത്തിയുമാണ് നടന്നു വരുന്നത്. പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കാലാവധി നേരത്തെ കഴിഞ്ഞതാണ്. ......
ലോകത്തിന് തന്നെ വിസ്മയമായ കൊച്ചി വാട്ടര്‍ മെട്രേയെക്കുറിച്ചുള്ള സൈബര്‍ ഡോമിലെ ഇന്‍സ്പെക്ടര്‍ എ അനന്തലാലിന്റെ കൂറ്റന്‍ പെയിന്റിംഗ് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അനാഛാദനം ചെയ്യും. 15 അടി നീളവും ആറടി വീതിയുമുള്ള പെയിന്റിംഗ് അനന്തലാല്‍ ഒരു വര്‍ഷത്തിലേറെക്കാലത്തെ പരിശ്രമത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്. ......